Begin typing your search...

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞടുപ്പിന് സജ്ജമായി നാല് സംസ്ഥാനങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞടുപ്പിന് സജ്ജമായി നാല് സംസ്ഥാനങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ നാല് സംസ്ഥാനങ്ങളാണ് രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ആന്ധ്ര പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിയമ സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിൽ നിന്നായുള്ള 102 പാർലമെന്റ് മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുക. ഇതിൽ ഒഡിഷ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒഡിഷയിൽ നാല് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

ആന്ധ്ര പ്രദേശിൽ 175 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലേക്കും സിക്കിമിൽ 32 സീറ്റുകളിലേക്കും ഒഡിഷയിൽ ആദ്യഘട്ടത്തിൽ 28 സീറ്റുകളിലേക്കുമാണ് വോട്ടെണ്ണൽ നടക്കുക. നാലി ഘട്ടങ്ങളിലായി 147 നിയസ സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ തീയതികളിൽ മാറ്റം പ്രഖ്യാപിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ജൂൺ രണ്ടിന് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ കുറിപ്പിലൂടെ വിശദമാക്കിയത്.

ആദ്യ രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ജൂൺ നാലിന് നടത്തുമെന്നായിരുന്നു കമ്മീഷൻ അറിയിച്ചിരുന്നത്. എന്നാൽ രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന സാഹചര്യമുണ്ട്. രണ്ട് ദിവസത്തെ അനിശ്ചിതത്വം ഒഴിവാക്കാനാണ് വോട്ടെണ്ണൽ നേരത്തെയാക്കിയ നടപടി.

WEB DESK
Next Story
Share it