Begin typing your search...

ഫെബ്രുവരി 16ന് ബന്ദ് വിജയിപ്പിക്കണമെന്ന് കർഷക, തൊഴിലാളി സംഘടനകൾ

ഫെബ്രുവരി 16ന് ബന്ദ് വിജയിപ്പിക്കണമെന്ന് കർഷക, തൊഴിലാളി സംഘടനകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫെബ്രുവരി 16ന്‌ നടത്തുന്ന ഗ്രാമീണബന്ദും വ്യവസായമേഖലാ പണിമുടക്കും വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ ആഹ്വാനം ചെയ്‌ത് സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദിയും. വിദ്യാർഥികൾ, യുവജനങ്ങൾ, വനിതകൾ, ചെറുകിട വ്യാപാരികൾ, മാധ്യമപ്രവർത്തകർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരും പ്രക്ഷോഭം വിജയിപ്പിക്കാൻ രംഗത്തിറങ്ങണം.

മൊത്തം കൃഷിച്ചെലവുകൾക്ക്‌ പുറമേ 50 ശതമാനം ലാഭവും കൂട്ടിച്ചേർത്തുള്ള മിനിമം താങ്ങുവില പ്രഖ്യാപിക്കുക, വിളസംഭരണം ഉറപ്പാക്കുക, ലഖിംപുർഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിന്‌ ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയെ പുറത്താക്കുക, വിവാദതൊഴിൽച്ചട്ടങ്ങൾ റദ്ദാക്കുക, അസംഘടിത മേഖലയിൽ തൊഴിലാളികളുടെ മിനിമം വേതനം 26,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്‌ സമരം.

അതേസമയം റിപബ്ലിക് ദിനത്തിൽ ജില്ലാകേന്ദ്രങ്ങളിൽ എസ്‌കെഎം പ്രഖ്യാപിച്ച ട്രാക്‌ടർ/വാഹന റാലികൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

WEB DESK
Next Story
Share it