Begin typing your search...

വോട്ടെണ്ണാൻ മണിക്കൂറുകൾ; ബംഗാളിൽ സംഘർഷമുണ്ടായ ബൂത്തുകളിൽ ഇന്ന് റീ പോളിങ്

വോട്ടെണ്ണാൻ മണിക്കൂറുകൾ; ബംഗാളിൽ സംഘർഷമുണ്ടായ ബൂത്തുകളിൽ ഇന്ന് റീ പോളിങ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമബംഗാളിൽ റീ പോളിങ് തുടങ്ങി. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് ഇന്ന് റീ പോളിങ്. പോളിങ് ദിനത്തിൽ ഈ ബൂത്തുകളിൽ ബി.ജെ.പി - തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് റിട്ടേണിങ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിച്ചത്.

ജൂൺ ഒന്നിന് നടന്ന അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വിവിധയിടങ്ങളിൽ സംഘർഷം രൂപപ്പെട്ടിരുന്നു. തുടർന്ന് ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നു.

WEB DESK
Next Story
Share it