Begin typing your search...

ഡോ. കമൽ ഡി. വർമ നിര്യാതനായി

ഡോ. കമൽ ഡി. വർമ നിര്യാതനായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രമുഖ ദക്ഷിണേഷ്യൻ സാഹിത്യ അധ്യാപകനും നിരൂപകനുമായ ഡോ. കമൽ ഡി. വർമ നിര്യാതനായി. 91 വയസ്സായിരുന്നു. പെൻസൽവേനിയയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിൽ 42 വർഷം പ്രഫസറായിരുന്ന വർമ വിരമിച്ച ശേഷം പ്രഫസർ എമരിറ്റസായും യൂനിവേഴ്സിറ്റി പ്രസിഡന്റിന്റെ ഉപദേശകനായും തുടർന്നു. ദക്ഷിണേഷ്യൻ എഴുത്തുകാരെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘സൗത്ത് ഏഷ്യൻ റിവ്യൂ’ , സൗത്ത് ഏഷ്യൻ ലിറ്റററി അസോസിയേഷൻ എന്നിവയുടെ സ്ഥാപക അംഗമായിരുന്നു.

1932ൽ പഞ്ചാബിലാണ് ജനനം. ഫോർഡ് ഫൗണ്ടേഷൻ ഫെലോഷിപ് നേടി അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് നോർത്ത് ലോവയിൽനിന്ന് ബിരുദം നേടി. കാനഡ എഡ്മൻടണിലെ യൂനിവേഴ്സിറ്റി ഓഫ് ആൽബർട്ടയിൽനിന്ന് പിഎച്ച്.ഡി നേടി. ‘അണ്ടർസ്റ്റാൻഡിങ് മുൽക് രാജ് ആനന്ദ്’ ആണ് ’ അവസാന പുസ്തകം. ഭാര്യ സാവിത്രി അധ്യാപികയായിരുന്നു. 2014ൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറും നിലവിൽ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറിയുമായ റിച്ചാർഡ് വർമ ഉൾപ്പെടെ അഞ്ചു മക്കളുണ്ട്.

WEB DESK
Next Story
Share it