Begin typing your search...

ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടിയിൽ കാരണം വേണം; ആരോഗ്യമന്ത്രാലയം

ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടിയിൽ കാരണം വേണം; ആരോഗ്യമന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രോഗികൾക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ മനസ്സിലാക്കണം. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച.്എസ്.), മെഡിക്കൽ അസോസിയേഷനുകൾ, ഫാർമസിസ്റ്റുകളുടെ സംഘടനകൾ, മെഡിക്കൽ കോളേജുകൾ എന്നിവർക്കും കത്തിന്റെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നുകടകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 മരുന്നുകടകൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it