Begin typing your search...

വധുവിനൊപ്പം ഓപ്പറേഷൻ തിയറ്ററിൽ ഫോട്ടോഷൂട്ട്; ഡോക്ടറിന് സർക്കാർ വക 'ചികിത്സ'

വധുവിനൊപ്പം ഓപ്പറേഷൻ തിയറ്ററിൽ ഫോട്ടോഷൂട്ട്; ഡോക്ടറിന് സർക്കാർ വക ചികിത്സ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവാഹത്തിനു മുന്നോടിയായുള്ള വരൻറെയും വധുവിൻറെയും ഫോട്ടോഷൂട്ട് ഇക്കാലത്ത് ട്രെൻഡ് ആണ്. ലക്ഷങ്ങൾ മുടക്കി ഫോട്ടോഷൂട്ട് നടത്തുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഫോട്ടോഷൂട്ട് വൻ വിവാദമായി. കാരണം ചിത്രദുർഗ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലാണ് ഫോട്ടോഷൂട്ട് നടന്നത്. വരൻ ആശുപത്രിയിലെ ഡോക്ടറും.

ഓപ്പറേഷൻ തിയറ്ററിൽ പ്രതിശ്രുതവധുവുമായുള്ള ഫോട്ടോഷൂട്ടിനു പ്രത്യേക ക്രമീകരണങ്ങൾ ഡോക്ടർ ചെയ്തിരുന്നു. ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായി അഭിനയിച്ചായിരുന്നു ഫോട്ടോഷൂട്ട്. തിയറ്ററിനുള്ളിലെ മെഡിക്കൽ ഉപകരണങ്ങൾ ചിത്രീകരണത്തിനായി ഇവർ ഉപയോഗിച്ചു.

വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡോക്ടറെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. ഒരു മാസം മുമ്പാണ് ഇയാൾ നാഷണൽ മെഡിക്കൽ ഓഫീസറായി കരാർ നിയമനം നേടുന്നത്. ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികൾ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാനല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it