Begin typing your search...

'പല്ല് കൊഴിഞ്ഞിട്ടും ചിലർ താടി വളർത്തിക്കൊണ്ട് അഭിനയിക്കുന്നു'; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി

പല്ല് കൊഴിഞ്ഞിട്ടും ചിലർ താടി വളർത്തിക്കൊണ്ട് അഭിനയിക്കുന്നു; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡിഎംകെയിലെ മുതിർന്ന നേതാക്കളെ പരിഹസിച്ചുകൊണ്ടുള്ള താരം രജനീകാന്തിൻറെ പ്രസ്താവന വിവാദമായിരിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളെ 'പഴയ കാവൽക്കാർ' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതോടെ ഡിഎംകെയും താരത്തിനെതിരെ രംഗത്തെത്തിയതോടെ ചൂടേറിയ വാഗ്വാദത്തിന് വഴിവയ്ക്കുകയും ചെയ്തു.

ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു രജനിയുടെ പരാമർശം. 'ഒരു സ്‌കൂൾ അധ്യാപകനെ (സ്റ്റാലിൻ) സംബന്ധിച്ചിടത്തോളം, പുതിയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്‌നമല്ല. എന്നാൽ പഴയ വിദ്യാർത്ഥികളെ (മുതിർന്ന നേതാക്കൾ) കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെ (ഡിഎംകെയിൽ), ധാരാളം പഴയ വിദ്യാർത്ഥികളുണ്ട്. ഇവർ സാധാരണ വിദ്യാർത്ഥികളല്ല.അവരെല്ലാം റാങ്ക് ഹോൾഡർമാരാണ്. അവരെ എങ്ങനെ കൈകാര്യം ചെയ്യും? പ്രത്യേകിച്ച് ദുരൈ മുരുകനെപ്പോലുള്ളവർ. സ്റ്റാലിൻ സാർ, സല്യൂട്ട്''എന്നായിരുന്നു രജനി പറഞ്ഞത്.

എന്നാൽ രജനിയുടെ പരാമർശം പാർട്ടിയിലെ മുതിർന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകന് അത്ര പിടിച്ചില്ല. താരത്തിനെതിരെ മുരുകൻ ആഞ്ഞടിച്ചു. സിനിമാ മേഖലയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ദുരൈ മുരുകൻറെ പരിഹാസം. ''പല്ല് കൊഴിഞ്ഞിട്ടും ചിലർ താടി വളർത്തിക്കൊണ്ട് ഇപ്പോഴും ചില അഭിനേതാക്കൾ പഴയ വേഷങ്ങളിൽ മുറുകെപ്പിടിക്കുന്നു. ഇതുകാരണം യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നില്ല'' മന്ത്രി പറഞ്ഞു. രജനിയുടെ പേര് പരാമർശിക്കാതെ പരോക്ഷമായിട്ടായിരുന്നു പ്രതികരണം. എന്നാൽ ദുരൈ മുരുകൻറെ പരാമർശം വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കി. രജനിയെയാണ് മന്ത്രി ലക്ഷ്യമിട്ടതെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.

WEB DESK
Next Story
Share it