Begin typing your search...

'സ്പൈഡർമാൻ' ഡൽഹി പോലീസിൻറെ വലയിൽ കുടുങ്ങി!

സ്പൈഡർമാൻ ഡൽഹി പോലീസിൻറെ വലയിൽ കുടുങ്ങി!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശത്രുക്കളെ നിഷ്പ്രയാസം ഇടിച്ചുവീഴ്ത്തി തൻറെ പ്രിയപ്പെട്ടവരെ അപകടങ്ങളിൽനിന്നു രക്ഷിക്കുന്ന സ്‌പൈഡർമാന് ലോകമെമ്പാടും ആരാധകരുണ്ട്. അതു സിനിമയിലെ സ്‌പൈഡർമാൻ. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന സ്‌പൈഡർമാനെ ഡൽഹി പോലീസ് പൊക്കിയ വാർത്തയാണ് എല്ലാവരിലും ചിരിയുണർത്തിയത്. ഒടുവിൽ സ്‌പൈഡർമാനെ പിടിച്ച ക്രെഡിറ്റ് ഡൽഹി പോലീസ് സ്വന്തമാക്കിയെന്നാണ് നെറ്റിസൺസ് പ്രതികരിച്ചത്.

രാജ്യതലസ്ഥാനത്തു കാഴ്ചക്കാരെ അമ്പരിപ്പിച്ച കാർ യാത്ര ചെയ്ത കുറ്റത്തിനാണ് സ്‌പൈഡർമാനെ പോലീസ് പിടികൂടിയത്. സ്‌പൈഡർമാൻ നടത്തിയ 'സാഹസികകൃത്യം' സോഷ്യൽ മീഡിയയിൽ തരംഗമാണ്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും അഭിപ്രായങ്ങൾ പങ്കുവച്ചതും.

വീഡിയോ തുടങ്ങുമ്പോൾ, സഞ്ചരിക്കുന്ന മഹീന്ദ്ര സ്‌കോർപ്പിയോയുടെ ബോണറ്റിൽ സ്‌പൈഡർമാൻ വേഷമണിഞ്ഞ് ഒരാൾ യാത്രചെയ്യുന്നതു കാണാം. ഡൽഹിയിലെ ദ്വാരക റോഡിലാണ് 20കാരനായ ആദ്യത്യയുടെ അപകടകരമായ 'യാത്രാലീല' അരങ്ങേറിയത്. തനിക്കെന്തും സാധിക്കുമെന്ന സിനിമയിലെ കഥാപാത്രം പോലെയാണ് ആദ്യത്യയുടെ ഇരിപ്പ്. നജഫ്ഗഡിലാണ് സ്‌പൈഡർമാൻറെ കടുത്ത ആരാധകൻ താമസിക്കുന്നത്.

വീഡിയോ വൈറലായതോടെ, പോലീസ് സ്‌പൈഡർമാനെ പൊക്കുകയായിരുന്നു. കൂടാതെ, വാഹനം ഓടിച്ച മഹാവീർ എൻക്ലേവിൽ താമസിക്കുന്ന ഗൗരവ് സിംഗിനെയും പോലീസ് പിടികൂടി. അപകടകരമായ ഡ്രൈവിംഗിന് സിംഗിനെതിരേ പോലീസ് നടപടി സ്വീകരിച്ചു.

WEB DESK
Next Story
Share it