Begin typing your search...

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാൾ ഇന്ന് കോടതിയിൽ ഹാജാരാകും; കവിതയെ ഇ.ഡി ചോദ്യം ചെയ്‌തേക്കും

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാൾ ഇന്ന് കോടതിയിൽ ഹാജാരാകും; കവിതയെ ഇ.ഡി ചോദ്യം ചെയ്‌തേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജാരാകും. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ.ഡിയാണ് കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ ഇ.ഡി ഇന്ന് ചോദ്യംചെയ്തേക്കും.

കോടതി സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി അയച്ച എട്ട് സമൻസുകളാണ് ഡൽഹി മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്. കവിതയുടെ അറസ്റ്റിനു സമാനമായ നടപടിയിലേക്ക് ഇ.ഡി നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. കെ. കവിതയെ ഇന്ന് ഡൽഹിയിലെ പി.എം.എൽ.എ കോടതിയിൽ ഹജരാക്കും. കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിശദമായി ചോദ്യം ചെയ്യും. അതേസമയം, കവിതയുടെ സഹോദരനും ബി.ആർ.എസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി രാമറാവു അറസ്റ്റ് തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ഇ.ഡി ആരോപിച്ചിട്ടുണ്ട്.

കവിത റാവു പ്രമോട്ടറായ സൗത്ത് ഗ്രൂപ്പെന്ന കമ്പനി ഡൽഹി സർക്കാരിന്റെ മദ്യനയം അബ്കാരികൾക്ക് അനുകൂലമാക്കുന്നതിനായി ആം ആദ്മി പാർട്ടി നേതാക്കന്മാർക്ക് 100 കോടി രൂപ നൽകിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് നടന്നത്. കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഡൽഹി സെഷൻസ് കോടതി നിർദേശിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it