Begin typing your search...

ഇന്ത്യൻ നിയമ സംഹിതകളുടെ പൊളിച്ചെഴുത്ത്; ഹിന്ദി പേരുകൾ നൽകുന്നതിനെതിരെ ഡിഎംകെ

ഇന്ത്യൻ നിയമ സംഹിതകളുടെ പൊളിച്ചെഴുത്ത്; ഹിന്ദി പേരുകൾ നൽകുന്നതിനെതിരെ ഡിഎംകെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച മൂന്നു ബില്ലുകൾക്കും ഹിന്ദി പേരുകൾ നൽകിയതിനെ എതിർത്ത് ഡിഎംകെ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് ചെന്നെയിൽ തിരികെ എത്തിയ ഡിഎംകെയുടെ എംപി വിത്സനാണ് ഹിന്ദി പേരുകൾക്ക് എതിരെ രൂക്ഷവിമർശനം ഉയർത്തിയത്.

പുതിയ മൂന്നു ബില്ലുകൾക്കു ഹിന്ദി പേരുകൾ നൽകി രാജ്യത്തുടനീളം ഹിന്ദി നിർബന്ധിതമാക്കുന്നതിനെ ഡിഎംകെ എംപി വിൽസൻ കുറ്റപ്പെടുത്തി. ''പുതിയ മൂന്നു ബില്ലുകളുടെയും പേരുകൾ ഇംഗ്ലിഷിലേക്ക് മാറ്റണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. നിർബന്ധിത ഹിന്ദി നടപ്പിലാക്കരുത്. അത് അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിൽസൻ പറഞ്ഞു.

രാജ്യത്ത് നിരവധി ഭാഷകളുണ്ട്, ഇംഗ്ലീഷ് പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന ഭാഷയാണ്. മൂന്നു ബില്ലുകളും ഹിന്ദിയിലാണ്. ഏതു ബില്ലാണിതെന്ന് ആളുകൾക്ക് മനസ്സിലാവില്ല. ആ പേരുകൾ ഉച്ചരിക്കാനും പ്രയാസമാണ്. രാജ്യത്ത് മുഴുവനും ഹിന്ദി നിർബന്ധിതമാക്കാനും ഇതു വഴിവയ്‌ക്കുമെന്നും എംപി വിശദീകരിച്ചു. നിയമങ്ങളുടെ തലക്കെട്ടുകൾ ഹിന്ദിയിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എംപി വ്യക്തമാക്കി.

WEB DESK
Next Story
Share it