Begin typing your search...

കുനോ ദേശീയ പാർക്കിലെ ചീറ്റകളുടെ മരണം; സർക്കാർ നടപടി ചോദ്യം ചെയ്യാനുള്ള ഒന്നുമില്ലെന്ന് സുപ്രീംകോടതി

കുനോ ദേശീയ പാർക്കിലെ ചീറ്റകളുടെ മരണം; സർക്കാർ നടപടി ചോദ്യം ചെയ്യാനുള്ള ഒന്നുമില്ലെന്ന് സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ചീറ്റപ്പുലികൾ ചത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചതിൽ സർക്കാർ നടപടിയെ ചോദ്യം ചെയ്യാനുള്ള യാതൊന്നുമില്ലെന്നു സുപ്രീം കോടതി പറഞ്ഞു. കുനോയിൽ 9 ചീറ്റകൾ ചത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

''ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാ വർഷവും പുതുതായി 12–14 ചീറ്റകളെ കൊണ്ടുവരും. പ്രശ്നങ്ങളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഗുണനിലവാരം കുറഞ്ഞ റേഡിയോ കോളറാണ് ചീറ്റകൾ ചാവാൻ കാരണമെന്ന അഭ്യൂഹങ്ങൾക്കു ശാസ്ത്രീയ അടിത്തറയില്ല''– കോടതിയിൽ സർക്കാർ വ്യക്തമാക്കി. യാതൊരു തരത്തിലുള്ള അനാസ്ഥയും വിഷയത്തിൽ ഉണ്ടായിട്ടില്ല. വിദേശത്തെ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയെന്നും സർക്കാർ പറഞ്ഞു. അപ്പോഴാണ്, കേന്ദ്രത്തിന്റെ വാദങ്ങളെ സംശയിക്കേണ്ട കാര്യമില്ലെന്നു കോടതി വ്യക്തമാക്കിയത്.

മൂന്നു കുഞ്ഞുങ്ങളടക്കം 8 ചീറ്റപ്പുലികളാണു കുനോയിൽ ചത്തത്. നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നുമായി 20 ചീറ്റകളെ എത്തിച്ചതു കഴിഞ്ഞ സെപ്റ്റംബറിലാണ്. കുനോയിൽ എത്തിയശേഷം നാലു ചീറ്റപ്പുലിക്കുട്ടികളും ജനിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാലാവസ്ഥ പ്രശ്നം, നിർജലീകരണം, പോഷകാഹാര കുറവ് തുടങ്ങിയ കാരണങ്ങളാണു ചീറ്റകളുടെ മരണകാരണങ്ങളായി പ്രചരിച്ചത്. അവസാനമുണ്ടായതെന്നു കരുതപ്പെട്ട 3 ചീറ്റകളും 1947ൽ വേട്ടയാടപ്പെട്ടതോടെയാണ് ഇന്ത്യയിൽ ഇവയ്ക്കു വംശനാശം സംഭവിച്ചത്.

WEB DESK
Next Story
Share it