Begin typing your search...

ആധാർ സൗജന്യമായി പുതുക്കാം; അവസരം ഡിസംബർ 14വരെ

ആധാർ സൗജന്യമായി പുതുക്കാം; അവസരം ഡിസംബർ 14വരെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുളള കാലാവധി ഡിസംബർ 14വരെ നീട്ടി. മുൻപ് ആധാർ പുതുക്കുന്നതിനായി തീരുമാനിച്ച അവസാന തീയതി ഈ മാസം 14 വരെയായിരുന്നു. പത്ത് വർഷത്തിൽ ഒരുതവണയെങ്കിലും ആധാർ വിവരങ്ങൾ പുതുക്കി നൽകാൻ യുണീക്ക് ഐഡന്റിഫിക്കഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവർക്ക് ഓൺലൈൻ വഴി സൗജന്യമായി പുതുക്കാം. പത്ത് വർഷം മുൻപ് ആധാർ എടുത്തവരും ഇതുവരെ പുതുക്കാത്തവർക്കുമാണ് ഇത് ബാധകം.

തിരിച്ചറിയൽ, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ആധാറിൽ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകൾ ഇതിനായി ഉപയോഗിക്കാം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്‌പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്നശേഷി കാർഡ് തുടങ്ങിയവ പരിഗണിക്കും. പേര് തെളിയിക്കുന്നതിന് പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സർവീസ് കാർഡ്, പെൻഷൻ കാർഡ് തുടങ്ങിയ ഫോട്ടോ പതിച്ച രേഖകളും വിലാസം തെളിയിക്കാൻ ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ഒബിസി സർട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം, ടെലഫോൺ, പാചകവാതകം എന്നിവയുടെ ബില്ലുകൾ, മെഡിക്കൽ ഇന്‍ഷുറൻസ് പോളിസി തുടങ്ങിയ രേഖകകളും ഉപയോഗിക്കാം. മൊബൈൽ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈനായി പുതുക്കാനാകൂ. അക്ഷയ-ആധാർ കേന്ദ്രങ്ങൾ വഴി സേവനം ലഭിക്കാൻ 50 രൂപ ഫീസ് നൽകണം.

WEB DESK
Next Story
Share it