Begin typing your search...

കൊല്ലാൻ നിർദേശം നൽകിയത് പവിത്ര; ദർശന്റെ വാട്സാപ്പിൽ സന്ദേശങ്ങളെത്തി, കൂടുതൽവിവരങ്ങൾ

കൊല്ലാൻ നിർദേശം നൽകിയത് പവിത്ര; ദർശന്റെ വാട്സാപ്പിൽ സന്ദേശങ്ങളെത്തി, കൂടുതൽവിവരങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കന്നഡ സിനിമ നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പുറത്ത്. ദർശന്റെ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്താൻ നിർദേശം നൽകിയത് ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. രേണുകാസ്വാമി അശ്ലീലകമന്റുകൾ ആവർത്തിച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദർശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നു. ഇതിനായി ദർശനെ നിർബന്ധിക്കുകയുംചെയ്തു. തുടർന്നാണ് ദർശൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ പവിത്ര ഗൗഡയെയാണ് പോലീസ് ഒന്നാംപ്രതിയാക്കിയിരിക്കുന്നത്. നടിയുടെ നിർദേശപ്രകാരമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന കണ്ടെത്തലിനെത്തുടർന്നാണ് പവിത്രയെ ഒന്നാംപ്രതിയാക്കിയത്. നടൻ ദർശനാണ് കേസിലെ രണ്ടാംപ്രതി. ഇവർക്ക് പുറമേ 11 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

ചിത്രദുർഗയിലെ ഫാർമസി ജീവനക്കാരനായ രേണുകാസ്വാമി നടൻ ദർശന്റെ കടുത്ത ആരാധകനായിരുന്നു. എന്നാൽ, നടൻ ദർശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ ഇയാൾ അനുകൂലിച്ചിരുന്നില്ല. ഭാര്യയും കുടുംബവുമുള്ള ദർശൻ നടി പവിത്രയുമായി ബന്ധംപുലർത്തിയത് നടന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നായിരുന്നു രേണുകാസ്വാമിയുടെ നിലപാട്. ഇതിന്റെ പേരിൽ നടി പവിത്രയോട് ദേഷ്യവുമായി. തുടർന്ന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും നടിക്കെതിരേ അശ്ലീലകമന്റുകൾ പോസ്റ്റ് ചെയ്തെന്നുമാണ് ആരോപണം.

അശ്ലീലസന്ദേശങ്ങളും കമന്റുകളും ആവർത്തിച്ചതോടെ ഇയാളോട് പകരംചോദിക്കാൻ പവിത്ര ഗൗഡ തീരുമാനിച്ചു. അശ്ലീലകമന്റിട്ടയാളെ കണ്ടുപിടിക്കാനും ഇയാളോട് പ്രതികാരംചെയ്യാനും പവിത്ര ഗൗഡ ദർശനെ നിർബന്ധിച്ചു. തുടർന്ന് ദർശൻ ചിത്രദുർഗയിലെ തന്റെ ഫാൻക്ലബ് കൺവീനറായ രാഘവേന്ദ്രയെ ബന്ധപ്പെട്ടു. രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ചു. തുടർന്ന് രാഘവേന്ദ്രയാണ് രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് കടത്തിക്കൊണ്ടുപോയത്.

ബെംഗളൂരു കാമാക്ഷിപാളയയിലെ ഒരു ഷെഡ്ഡിലേക്കാണ് രേണുകാസ്വാമിയെ എത്തിച്ചത്. ഇവിടെവെച്ച് രേണുകാസ്വാമിയെ ക്വട്ടേഷൻസംഘം ക്രൂരമായി മർദിച്ചു. തുടർന്ന് നടൻ ദർശനും ഇവിടേക്കെത്തി. അവശനായ രേണുകാസ്വാമിയെ ദർശനും ബെൽറ്റ് ഉപയോഗിച്ച് മർദിച്ചു. പിന്നാലെ നടൻ ഇവിടെനിന്ന് മടങ്ങുകയും മറ്റുപ്രതികൾ മർദനം തുടരുകയുംചെയ്തു.

യുവാവിനെ തട്ടിക്കൊണ്ടുവന്നത് മുതൽ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുന്നത് വരെയുള്ള ഓരോവിവരങ്ങളും കൊലയാളിസംഘം നടൻ ദർശനെ അറിയിച്ചിരുന്നു.

WEB DESK
Next Story
Share it