ചെന്നൈ പ്രളയത്തിനിടെ റോഡിലിറങ്ങി മുതല, വീഡിയോ
കനത്ത മഴ തുടരുന്നതിനിടെ ചെന്നൈ നഗരത്തില്‍ മുതലയിറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കി. ചെന്നൈ പെരുങ്ങലത്തൂര്‍ മേഖലയിലാണ് മുതലയെ കണ്ടത്. മുതല റോഡിലൂടെ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കനത്തമഴയില്‍ ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞതോടെയാണ് മുതല നഗരത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
சாலையை கடக்கும் முதலை.. அதிர்ச்சி வீடியோ#Chennai #ChennaiRains #Crocodile pic.twitter.com/2Z28KNjgJx
— A1 (@Rukmang30340218) December 4, 2023
മുതലയെ കണ്ടതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ചെന്നൈയിലെ പല ജലാശയങ്ങളിലും മഗ്ഗര്‍ വിഭാഗത്തില്‍പ്പെട്ട മുതലകളുണ്ടെന്ന് വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. കനത്ത മഴയില്‍ ജലാശയങ്ങള്‍ കരകവിഞ്ഞതോടെയാണ് അവ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തിയത്.