Begin typing your search...
'സുപ്രീം കോടതിയിൽ എത്താൻ 500 രൂപ അയച്ചു തരാമോ?'; ചീഫ് ജസ്റ്റിസിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം, അന്വേഷണം
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം. പ്രധാനപ്പെട്ട കൊളീജിയം യോഗത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയിൽ എത്താൻ 500 രൂപ ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് പരാതി നൽകി.
''ഞാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസിൽ കുടുങ്ങി കിടക്കുകയാണ്. ടാക്‌സി പിടിക്കാൻ 500 രൂപ അയച്ചു തരാമോ. കോടതിയിൽ എത്തിയാൽ ഉടൻ പണം തിരികെ നൽകാം''എന്നായിരുന്നു സന്ദേശം.
കൈലാഷ് മേഘ്വാൾ എന്ന വ്യക്തിയാണ് തനിക്ക് സന്ദേശം ലഭിച്ച കാര്യം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചത്. ചീഫ് ജസ്റ്റിസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി റജിസ്ട്രാർ ജനറൽ ഡൽഹി പോലീസിനു പരാതി കൈമാറിയിരിക്കുന്നത്.
Next Story