Begin typing your search...

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് കോടതി

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുൻപിൽവെച്ച് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചർച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയിൽനിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭർത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2011-ലാണ് ദമ്പതിമാർ വിവാഹിതരായത്. എന്നാൽ, സ്വാഭാവിക ഗർഭധാരണം സാധ്യമായില്ല. ഇതോടെ ദമ്പതിമാർ ഐ.വി.എഫ്. ചികിത്സയ്ക്ക് വിധേയരായി. പക്ഷേ, രണ്ടുതവണ ഐ.വി.എഫിന് വിധേയമായെങ്കിലും ഗർഭം ധരിക്കാനായില്ല. ഇതോടെയാണ് ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ആംഭിച്ചത്.

ഗർഭം ധരിക്കാൻ കഴിയാതിരുന്നതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭാര്യ അപമാനിച്ചെന്നാണ് ഭർത്താവിന്റെ പരാതി. ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുൻപിൽവെച്ച് ഷണ്ഡനാണെന്ന് വിളിച്ച് ഭാര്യ അപമാനിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇങ്ങനെ വിളിച്ചതെന്നും ഭർത്താവ് ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം, ഭർത്താവിന്റെ ആരോപണങ്ങൾ ഭാര്യ കോടതിയിൽ നിഷേധിച്ചു. ഭർത്താവിൽനിന്ന് സ്ത്രീധന പീഡനത്തിനിരയായെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ, ഭാര്യയുടെ ആരോപണങ്ങൾക്കും സ്ത്രീധനപീഡന പരാതിക്കും തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

WEB DESK
Next Story
Share it