Begin typing your search...

ചെന്നൈയിൽ നടന്ന വൈക്കം സത്യാഗ്രഹ ശതവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ചെന്നൈയിൽ നടന്ന വൈക്കം സത്യാഗ്രഹ ശതവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വൈക്കം സത്യാഗ്രഹത്തിന്റെ ശതവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം മുഖ്യമന്ത്രി പിണാറായി വിജയനും പങ്കെടുത്തത്.

'വൈക്കം വീരര്‍' എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്കറുടെ ശവകുടീരത്തില്‍ ഇരുവരും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ചു. ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ശതവാര്‍ഷികാഘോഷം, ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരുന്നു .രാജ്യചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാണ് വൈക്കം സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മതപരമായും പ്രാദേശികമായും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാൻ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യപ്പെടുന്നു. ചില ഗവര്‍ണര്‍മാര്‍ ജുഡീഷ്യറിയുടെ അധികാരം കൈയേറിയെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തില്‍ പെരിയാറിന്റെ പങ്ക് മഹത്തരമായിരുന്നുവെന്ന് എം.കെ സ്റ്റാലിൻ വ്യക്തമാക്കി. തൊട്ടുകൂടായ്മക്കും ജാതി അസമത്വത്തിനുമെതിരായ യുദ്ധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ആണ്‍-പെണ്‍ വിവേചനം ഇല്ലാതാക്കണം. സാമൂഹിക പരിഷ്‍കര്‍ത്താക്കള്‍ കാണിച്ചുതന്ന പാതയില്‍ സമത്വസമൂഹം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡര്‍ കഴകം പ്രസിഡന്റ് കെ.വീരമണിയും തമിഴ്നാട് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. പെരിയാറിനെയും വൈക്കം സത്യഗ്രഹത്തെയും കുറിച്ച പുസ്തക പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.

WEB DESK
Next Story
Share it