Begin typing your search...
വാടക ഗർഭധാരണം: സർക്കാർ ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവാധി അനുവദിച്ച് കേന്ദ്ര സർക്കാർ
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും 180 ദിവസം (ആറു മാസം) അവധി നൽകി കേന്ദ്ര സർക്കാർ. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാനാകുന്ന നിയമങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല. 1972-ലെ സെൽട്രൽ സിവിൽ സർവ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്.
വാടക ഗർഭപാത്രത്തിലൂടെ അച്ഛനാകുന്ന ഉദ്യോഗസ്ഥർക്കും കുട്ടി ജനിച്ച് ആറു മാസത്തിനുള്ളിൽ 15 ദിവസം അവധിയെടുക്കാമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ജൂൺ 18-നാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ്ങ് വിഭാഗം ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറക്കിയത്.
Next Story