Begin typing your search...

കർണാടക തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി

കർണാടക തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഹൊന്നാവറിലെ മഗാളി ഗ്രാമത്തിലെ കടല്‍ തീരത്താണ് 46 അടി വലുപ്പമുള്ള കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. പകുതിയോളം അഴുകിയ നിലയിലായത് കൊണ്ട് ഏതുവിഭാഗത്തില്‍പെട്ട തിമിംഗലത്തിന്റെ ജഡമാണ് ഇതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ബാലീന്‍ തിമിംഗലമാണിതെന്നും അതല്ല ബ്രൈഡ്സ് തിമിംഗലമാണിതെന്നുമാണ് ഉയരുന്ന അഭിപ്രായങ്ങൾ.കൂടുതല്‍ പരിശോധനക്ക് ശേഷമെ ഏതു വിഭാഗത്തില്‍പെട്ട തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നേത്രാനി ദ്വീപിന് സമീപം മുമ്പും ബാലീന്‍ തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ തീരത്തടിഞ്ഞത് ബാലീന്‍ തിമിംഗലമാണെന്നും ഹൊന്നാവറിലെ മറൈന്‍ വിദഗ്ധനായ പ്രകാശ് പറഞ്ഞു. തിമിംഗലം തീരത്തടിഞ്ഞ പ്രദേശത്തേക്ക് എത്തിപ്പെടുക പ്രയാസകരമാണ്. അതീവ സംരക്ഷിത മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. പത്തു മുതല്‍ 102 മീറ്റര്‍ വരെ നീളമുള്ള ബാലീന്‍ തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ് . വളരെ അപൂര്‍വമായാണ് ഇവയെ പശ്ചിമ തീരത്ത് കാണാറുള്ളത്. ഇപ്പോള്‍ തീരത്തടിഞ്ഞ തിമിംഗലത്തിന് 45 അടി നീളമാണുള്ളത്.

ചിത്രങ്ങള്ള പരിശോധിക്കുമ്പോള്‍ ബ്രൈഡ്സ് തിമിംഗലമാണെന്നാണ് കരുതുന്നനതെന്ന് ബയോളജിസ്റ്റ് ദീപാനി സുതാരിയ പറയുന്നു. ജഡം അഴുകിയ നിലയിലായതിനാല്‍ ഏതുവിഭാഗമാണെന്ന് നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. പശ്ചിമ തീരത്ത് ഇതിന് മുമ്പ് നിരവധി തവണ ബ്രൈഡ്സ് തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

WEB DESK
Next Story
Share it