Begin typing your search...

ഇന്ത്യയിലെ 40 വയസിൽ താഴെയുള്ളവരിൽ കാൻസർ വർധിക്കുന്നു; കാരണങ്ങൾ

ഇന്ത്യയിലെ 40 വയസിൽ താഴെയുള്ളവരിൽ കാൻസർ വർധിക്കുന്നു; കാരണങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയിലെ നാൽപ്പതു വയസിൽ താഴെയുള്ളവരിൽ കാൻസർ വർധിക്കുന്നതിൻറെ കാരണങ്ങൾ വെളിപ്പെടുത്തി ഗവേഷകർ. ജീവിതശൈലിയും ഭക്ഷണരീതികളുമാണു കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പതിവായുള്ള അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങളുടെ ഉപയോഗവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും യുവാക്കളെ മാരകരോഗങ്ങളിലേക്കെത്തിക്കുന്നു.

സംസ്‌കരിച്ച ഭക്ഷണങ്ങൾ, പുകയില, മദ്യം എന്നിവയുടെ അമിതമായ ഉപയോഗം, ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, സമ്മർദം എന്നിവയാണു ചില പ്രാഥമിക കാരണങ്ങളെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. മറ്റൊരു നിർണായകഘടകം പരിസ്ഥിതി മലിനീകരണമാണ്. രാജ്യത്തെ വൻ നഗരങ്ങൾ മാത്രമല്ല, ചെറുനഗരങ്ങളും നാട്ടിൻപ്പുറങ്ങൾപോലും വൻതോതിലുള്ള മലിനീകരണപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണ്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും സജീവമായ ജീവിതശൈലിയും സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ഡൽഹി ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഫൗണ്ടേഷനായ കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻറെ സമീപകാല പഠനമനുസരിച്ച്, ഇന്ത്യയിലെ കാൻസർ കേസുകളിൽ 20 ശതമാനവും ഇപ്പോൾ 40 വയസിനു താഴെയുള്ളവരിലാണെന്നു സൂചിപ്പിക്കുന്നു. ഇതിൽ 60 ശതമാനവും പുരുഷന്മാരും 40 ശതമാനം സ്ത്രീകളാണെന്നും പഠനം വ്യക്തമാക്കുന്നു.

യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന കാൻസർ നിരക്കു കൈകാര്യം ചെയ്യാൻ സർക്കാരിൻറെയും ആരോഗ്യപരിപാലന വിദഗ്ധരുടെയും സമൂഹത്തിൻറെയും സംയുക്ത ശ്രമം അനിവാര്യമാണെന്ന് കാൻസർ മുക്ത് ഭാരത് കാമ്പെയ്ൻ തലവനായ ഡോ. ആശിഷ് പറഞ്ഞു. ശുദ്ധവായു, ജലം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കു മുൻഗണന നൽകണം. കൂടാതെ, കൃത്യസമയത്ത് രോഗനിർണയവും ചികിത്സയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it