ബംഗാളിൽ പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ച് ബിജെപി എംപി: സ്ത്രീവിരുദ്ധമായ നടപടിയെന്ന് തൃണമൂൽ
ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളിൽ ചുംബിച്ച ബിജെപി എംപി ഖഗേൻ മുർമു വിവാദത്തിൽ. ചുംബനത്തിന്റെ വിഡിയോ വൈറലായതോടെ മുർമുവിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധമായ നടപടിയാണ് മുർമുവിന്റേതെന്ന് വൈറൽ വിഡിയോയിൽനിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് തൃണമൂൽ ആരോപിച്ചു.
'നിങ്ങൾ കാണുന്നതെന്താണെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ വിശദീകരിക്കാം. മാൽദ ഉത്തർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ഖഗേൻ മുർമു എംപി പ്രചാരണത്തിനിടെ ഒരു യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണിത്.' ചിത്രങ്ങൾ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
എന്നാൽ സ്നേഹം കൊണ്ടാണ് എംപി അത്തരത്തിൽ പെരുമാറിയതെന്ന് യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. എന്റെ പിതാവിന്റെ പ്രായമുള്ള ഒരാൾ സ്നേഹത്തോടെ കവിളിൽ ഉമ്മ വച്ചു. ആളുകൾ എന്തുകൊണ്ടാണ് അതിനെ വൃത്തികെട്ട മനസോടെ കാണുന്നത്. എംപിയുടെ നടപടിയിൽ തെറ്റൊന്നും ഇല്ല. യുവതി പറഞ്ഞു. ചുംബിച്ച യുവതിയെ 'എന്റെ കുട്ടി' എന്നാണ് മുർമു വിശേഷിപ്പിച്ചത്. സിപിഎം എംഎൽഎയായിരുന്ന മുർമു 2019ൽ ആണ് ബിജെപിയിൽ ചേർന്നത്.
If you cannot believe what you just saw, let us clarify. Yes, this is BJP MP & Maldaha Uttar candidate @khagen_murmu kissing a woman on his own accord on his campaign trail.
— All India Trinamool Congress (@AITCofficial) April 9, 2024
From MPs that sexually harass women wrestlers to leaders who make obscene songs about Bengali women, BJP… pic.twitter.com/f0PKdaDDn5