Begin typing your search...

മദ്യനിരോധനമുള്ള സംസ്ഥാനത്ത് വ്യാജമദ്യദുരന്തം: ബിഹാർ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

മദ്യനിരോധനമുള്ള സംസ്ഥാനത്ത് വ്യാജമദ്യദുരന്തം: ബിഹാർ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 35 പേരാണ് മരിച്ചത്. 49 പേർ ചികിത്സയിലാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അവലോകന യോഗം നടത്തി. ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ 25 പേർ മരിച്ചതായി ബിഹാർ ഡി.ജി.പി. അറിയിച്ചു.

സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇത്തരം ദുരന്തങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യത്തിന്റെ അനധികൃത വിൽപ്പന വ്യാപകമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. 30-ലധികം ആളുകൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും നിതീഷ് കുമാർ തയ്യാറായില്ലെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പറഞ്ഞു. നിരവധി പേർക്ക് കാഴ്ച നഷ്ടമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. സമൂഹത്തിൽ ഇത്തരം ദുരന്തങ്ങൾ അഴിച്ചുവിടുന്നതിന് മാഫിയകൾക്ക് സംരക്ഷണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

WEB DESK
Next Story
Share it