Begin typing your search...
അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു
ആറ് മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞത്. മതിൽ 20 മീറ്റർ നീളത്തിലാണ് പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്.
അതേസമയം മതിൽ ഇടിഞ്ഞതോടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്ന് സമാജ്‌വാദി പാര്‍ടി നേതാവ് ഐപി സിങ് പ്രതികരിച്ചു. എന്നാൽ മതിൽ അയോധ്യ ധാം സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ ഭാഗമല്ലെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. സ്വകാര്യ വ്യക്തികൾ മതിലിനോട് ചേർന്ന് കുഴിയെടുത്തതാണ് പ്രശ്നമായതെന്നും ഉടൻ നടപടി എടുക്കുമെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്.
Next Story