Begin typing your search...

അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റ്: പി. സരിൻ

അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റ്: പി. സരിൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പി.വി അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രൻ പി. സരിൻ.

'യുഡിഎഫിലെത്താൻ അൻവർ ഏത് വഴിയും സ്വീകരിക്കും. സരിനാരാണ്, അൻവറാരാണ് എന്ന് ജനങ്ങൾക്ക് മനസിലായി. രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ പറഞ്ഞു.

അതേസമയം പി. വി അൻവറിന്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വർഗീയ ശക്തികളെ പരാജയപെടുത്താൻ എല്ലാവരുടെ പിന്തുണയും ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. എതിർക്കുന്നവരെ നിശബ്ദരാക്കുകയും വേട്ടയാടുകയും ചെയ്യുന്ന സർക്കാർ നിലപാട് തുടരുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it