Begin typing your search...

'2019 ലെ തെഞ്ഞെടുപ്പ് തോൽവിക്ക് കാരണം ബിജെപി നേതാവെന്ന് ആരോപണം'; തെരഞ്ഞെടുപ്പ് യോഗത്തിൽ ബിജെപി - ജനതാദൾ എസ് നേതാക്കൾ തമ്മിൽ വാക്കേറ്റം

2019 ലെ തെഞ്ഞെടുപ്പ് തോൽവിക്ക് കാരണം ബിജെപി നേതാവെന്ന് ആരോപണം; തെരഞ്ഞെടുപ്പ് യോഗത്തിൽ ബിജെപി - ജനതാദൾ എസ് നേതാക്കൾ തമ്മിൽ വാക്കേറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി - ജനതാദള്‍ (എസ്) നേതാക്കളുടെ വാക്കേറ്റം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുപാര്‍ട്ടികളും സംയുക്തമായി കര്‍ണാടകയിലെ തുമകുരുവില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വാക്കേറ്റമുണ്ടായത്.

സഖ്യത്തിന്റെ ഭാഗമായ മത്സരാര്‍ഥി വി. സോമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗമായിരുന്നു ഇത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ബിജെപി നേതാവ് കൊണ്ടജ്ജി വിശ്വനാഥാണെന്ന് ജെഡി(എസ്) എംഎല്‍എ എംടി കൃഷ്ണപ്പ പറഞ്ഞതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വിശ്വനാഥ് സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ വി. സോമണ്ണ അദ്ദേഹത്തെ തടഞ്ഞു. ഭൂരിപക്ഷം വരുന്ന ജെഡി(എസ്) നേതാക്കള്‍ കൃഷ്ണ്ണപ്പയുടെ പക്ഷം പിടിച്ചതോടെ സംഗതി വഷളായി. ഇതോടെയാണ് യോഗം വാക്കേറ്റത്തില്‍ എത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യം ചേരുന്ന ജെഡി(എസ്) കര്‍ണാടകയില്‍ ഹസ്സന്‍, മണ്ഡ്യ, കോലാര്‍ എന്നീ മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെ.ഡി(എസ്) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയാണ് ഹസ്സനിലെ സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയില്‍ നിന്നും മത്സരിച്ചേക്കും.

28 ലോക്‌സഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. 20 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 24 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 26 മെയ് 7 ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

WEB DESK
Next Story
Share it