Begin typing your search...

വായുമലിനീകരണം: ഇന്ത്യയിലെ10 നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേർ; റിപ്പോർട്ട് പുറത്ത്

വായുമലിനീകരണം: ഇന്ത്യയിലെ10 നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേർ; റിപ്പോർട്ട് പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേരെന്ന് റിപ്പോർട്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണു പഠനം നടത്തിയത്. 2008-2019 ഇടയിൽ സംഭവിച്ച ജീവഹാനി അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാരകരോഗങ്ങൾക്ക് അടിമപ്പെട്ടാണു അന്ത്യം സംഭവിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്കു മുകളിലുള്ള വായു മലിനീകരണമാണ് ഈ നഗരങ്ങളിൽ സംഭവിക്കുന്നത്. ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശത്തേക്കാൾ ഉയർന്നതാണ് ഇന്ത്യയുടെ ശുദ്ധവായു മാനദണ്ഡങ്ങൾ. വായുമലിനീകരണം മൂലമുണ്ടാകുന്ന അപകടങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിനു ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇന്ത്യ അതിൻറെ ശുദ്ധവായു മാനദണ്ഡങ്ങൾ ഗണ്യമായി കുറയ്ക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

താരതമ്യേന വായുമലിനീകരണം കുറവുള്ള മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പോലും മരണനിരക്ക് ഗണ്യമായതോതിൽ വർധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ദേശീയ വായു ഗുണനിലവാര മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

പഠന കാലയളവിൽ ഏറ്റവും കൂടുതൽ വായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ ഡൽഹിയിലാണു രേഖപ്പെടുത്തിയത്. ഓരോ വർഷവും 12,000ാളം മരണം സംഭവിച്ചു. വാരണാസിയാണു രണ്ടാം സ്ഥാനത്ത് പ്രതിവർഷം 830ാളം മരണം. ബംഗളൂരുവിൽ 2,100, ചെന്നൈയിൽ 2,900, കൊൽക്കത്തയിൽ 4,700, മുംബൈയിൽ 5,100 എന്നിങ്ങനെ ഓരോ വർഷവും പഠന കാലയളവിൽ വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം മൂലം മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അശോക യൂണിവേഴ്‌സിറ്റി, ക്രോണിക് ഡിസീസ് കൺട്രോൾ സെൻറർ, സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകരാണു പഠനം നടത്തിയത്.

WEB DESK
Next Story
Share it