Begin typing your search...

മക്കയിലെത്തി ഉംറ നിർവഹിച്ച് നടി രാഖി സാവന്ത്; ഇനി തന്നെ രാഖിയെന്നല്ല ഫാത്തിമ എന്ന് വിളിക്കണമെന്നും താരം

മക്കയിലെത്തി ഉംറ നിർവഹിച്ച് നടി രാഖി സാവന്ത്; ഇനി തന്നെ രാഖിയെന്നല്ല ഫാത്തിമ എന്ന് വിളിക്കണമെന്നും താരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡ് താരമായ രാഖി സാവന്ത് മക്കയിലെത്തി തന്റെ ആദ്യ ഉംറ നിര്‍വഹിച്ചു. ആദില്‍ ഖാനുമായുള്ള വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. സഹോദരനായ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത എന്നിവർക്കൊപ്പമാണ് രാഖി മക്കയിൽ എത്തിയത്. മക്കയിലേക്ക് പോകുന്നതിന്റെയും അവിടെയുള്ള വിശേഷങ്ങളും എല്ലാം രാഖി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

"ആദ്യ ഉംറയ്ക്കായി മക്കയിലേക്ക് പോകുകയാണെന്നും അതില്‍ താന്‍ വളരെ അധികം സന്തോഷവതി ആണെന്നും രാഖി സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ പറഞ്ഞിരുന്നു.വളരെയധികം ഭാഗ്യവതിയാണ് താനെന്നും മക്കയില്‍ വച്ച് എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്നും രാഖി പറയുന്നുണ്ട്"

അടുത്തിടെ രാഖി സാവന്ത് ഭര്‍ത്താവ് ആദിൽ ഖാനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി അടുത്തിടെ ആണ് രാഖി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രാഖിയുടെ മാതാവിന്‍റെ മരണത്തിന് ശേഷമാണ് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വന്നു. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു താരത്തിന്റെ ആരോപണം

WEB DESK
Next Story
Share it