Begin typing your search...

ക്ഷേത്ര ദർശനത്തിന് സർട്ടിഫിക്കറ്റ് ചോദിച്ച സംഭവം; നടി നമിതയോട് ദേവസ്വം മാപ്പ് ചോദിക്കും

ക്ഷേത്ര ദർശനത്തിന് സർട്ടിഫിക്കറ്റ് ചോദിച്ച സംഭവം; നടി നമിതയോട് ദേവസ്വം മാപ്പ് ചോദിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ സംഭവം നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം കമ്മിഷണർ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അധികൃതർ ആവശ്യപ്പെട്ട സംഭവത്തിലാണു മന്ത്രിയുടെ പ്രതികരണം. തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്ന് നമിത ആരോപിച്ചു. ഏറെ നേരത്തിനു ശേഷം, നമിത നെറ്റിയിൽ കുങ്കുമം ചാർത്തിയ ശേഷമാണു പ്രവേശനം അനുവദിച്ചത്.

WEB DESK
Next Story
Share it