Begin typing your search...
നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്
former MP
നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തീയേറ്റര്‍ ജീവനക്കാരുടെ ഇ എസ് ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ. അയ്യായിരം രൂപ പിഴയും അടയ്ക്കണം.ജയപ്രദയെ കൂടാതെ മറ്റു രണ്ട് പേരെയും കോടതി ശിക്ഷിച്ചു. അണ്ണാശാലയിലുള്ള തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇ എസ് ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നല്‍കിയത്. ജീവനക്കാരുടെ വിവിതം പിടിച്ചെടുത്തിട്ടും ഇ എസ് ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നാണ് പരാതി.
Next Story