Begin typing your search...

അതിഷിക്കെതിരായ പരാമർശം; സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി

അതിഷിക്കെതിരായ പരാമർശം; സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരായ പരാമർശത്തിന് പിന്നാലെ പാർട്ടി എംപി സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി. അതിഷിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സ്വാതി മലിവാൾ രംഗത്തെത്തിയിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നായിരുന്നു സ്വാതിയുടെ വിമർശനം.

'ഡൽഹിക്ക് അത്രമേൽ ദൗർഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്‌ത്രീയെ ഡൽഹി മുഖ്യമന്ത്രിയാക്കാൻ പോകുന്നു. ഭീകരവാദിയായ അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ സുദീർഘപോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം. അഫ്‌സൽ ഗുരു നിരപരാധിയാണെന്നും അയാളെ തൂക്കിലേറ്റരുതെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അതിഷിയുടെ മാതാപിതാക്കൾ പലവട്ടം രാഷ്‌ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു.'

എത്രവലിയ തെറ്റാണിത്. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. പക്ഷേ, അവർ ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കും. എന്നിരുന്നാലും ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്. കാരണം, അവർ മുഖ്യമന്ത്രിയായാൽ അത് ഡൽഹിയുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ സുരക്ഷയെയും ബാധിക്കും. ഇത്തരമൊരു മുഖ്യമന്ത്രിയിൽ നിന്ന് ജനങ്ങളെ ദൈവം രക്ഷിക്കട്ടെ. 'ഇതാണ് സ്വാതി മലിവാൾ പറഞ്ഞത്

സ്വാതിയുടെ വിമർശനത്തിന് പിന്നാലെ എഎപി മുതിർന്ന നേതാവ് ദിലീപ് പാണ്ഡേ രംഗത്തെത്തി. എഎപിയുടെ എംപിയായി പാർലമെന്റിൽ എത്തിയ സ്വാതി, ബിജെപിയുടെ തിരക്കഥ വായിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സ്വാതിക്ക് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത് എഎപിയിൽ നിന്നാണ്. എന്നാൽ, പ്രതികരിക്കാനുള്ള തിരക്കഥ ബിജെപിയിൽ നിന്ന് കൈപ്പറ്റി. അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ അവർ എംപി സ്ഥാനം രാജി വയ്‌ക്കണം. ബിജെപിയിൽ നിന്ന് രാജ്യസഭയിലേക്കുള്ള വഴി കണ്ടെത്തണം എന്നും പാണ്ഡേ വിമർശിച്ചു.

WEB DESK
Next Story
Share it