Begin typing your search...

ഡോക്ടർമാർ ഞെട്ടി: 60കാരന്റെ വയറ്റിൽ 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഡോക്ടർമാർ ഞെട്ടി: 60കാരന്റെ വയറ്റിൽ 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയറുവേദനയുമായി ആശുപത്രിയിലെത്തിയ അറുപതുകാരനെ പരിശോധിച്ച ഡോക്ടർമാർ എക്സ് റേ എടുക്കാൻ നിർദേശിച്ചു. എക്സ് റേ ഫലം കണ്ട ഡോക്ടർമാർ അമ്പരന്നുപോയി! വയറ്റിൽ പൂർണമായും ദഹിക്കാത്ത 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക. ഇതെങ്ങനെ സംഭവിച്ചതെന്നു മനസിലാകാതെ സ്പഷലിസ്റ്റ് ഡോക്ടർമാരെ വരെ ഞെട്ടിപ്പോയി. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം.

കർഷകനായ വയോധികന്റെ വൻകുടലിന്റെ അറ്റത്തായിരുന്നു ചുരയ്ക്ക കടുങ്ങിക്കിടന്നത്. ചുരയ്ക്ക വിഴുങ്ങിയതിനെക്കുറിച്ച് ഇയാൾ ഡോക്ടർമാരോട് പറഞ്ഞതിൽ അവ്യക്തതയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരയ്ക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം പൂർണ സുഖം പ്രാപിക്കുകയും ചെയ്തു. അബദ്ധത്തിലാകാം ചുര്ക്ക വയറ്റിലെത്തിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. എന്നാലും 16 ഇഞ്ച് വലിപ്പുമുള്ള ചുരയ്ക്ക കർഷകൻ എങ്ങനെ വിഴുങ്ങിയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ആശുപത്രി അധികൃതർ അറിയച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it