Begin typing your search...

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾക്കുള്ളത് വ്യാജ തിരിച്ചറിയൽ രേഖകൾ: റദ്ദാക്കാൻ നിർദേശവുമായി വാർത്താവിതരണ മന്ത്രാലയം

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾക്കുള്ളത് വ്യാജ തിരിച്ചറിയൽ രേഖകൾ: റദ്ദാക്കാൻ നിർദേശവുമായി വാർത്താവിതരണ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പ്രവർത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മന്ത്രാലയം നടത്തിയ സർവേ പ്രകാരമാണ് കണ്ടെത്തൽ. ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകൾ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകൾ റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നിർമിതബുദ്ധി ഉപയോഗിച്ചു 114 കോടി കണക്ഷനുകൾ പരിശോധിച്ചതിൽനിന്നാണ് 21 ലക്ഷം സിം കാർഡുകളുടെ രേഖകൾ വ്യാജമാണെന്നു മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഈ നമ്പരുകൾ വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്കോ ഓൺലൈൻ തട്ടിപ്പുകൾക്കോ ആയി ഉപയോഗിക്കുന്നുവെന്നാണ് അധികൃതർ സംശയിക്കുന്നത്.

WEB DESK
Next Story
Share it