Begin typing your search...

ജോലി ലഭിക്കാത്തതിൽ നിരാശ; ചെന്നൈയിൽ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി യുവതി ജീവനൊടുക്കി

ജോലി ലഭിക്കാത്തതിൽ നിരാശ;  ചെന്നൈയിൽ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി യുവതി ജീവനൊടുക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ 20 വയസ്സുകാരി ചെന്നൈയിലെ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശിനി മഹിമയാണു മരിച്ചത്. ബിരുദധാരിയായ യുവതി ജോലി തേടി 2 മാസം മുൻപാണു ചെന്നൈയിലെത്തിയത്.

ഷോളിംഗനല്ലൂരിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. വിവിധ സ്ഥാപനങ്ങളിൽ അഭിമുഖങ്ങൾക്കു പോയെങ്കിലും ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തൊന്നും പോകാതെ മുറിയിൽ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

WEB DESK
Next Story
Share it