Begin typing your search...

കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച് സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ നിന്ന് നിർണായക ദിനം . കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി ഇന്നുണ്ടായേക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശം സംബന്ധിച്ച് കടുത്ത വാദപ്രതിവാദങ്ങളാകും ഇന്നു സുപ്രീം കോടതിയിൽ നടക്കുക എന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു. സുപ്രീം കോടതി നിർദേശപ്രകരം സംസ്ഥാനവും കേന്ദ്രവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കേസ് പിൻവലിക്കുകയാണെങ്കിൽ സംസ്ഥാനം അടിയന്തരമായി ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം നൽകാം എന്ന് കേന്ദ്ര നിർദ്ദേശം കേരളത്തിന് സ്വീകാര്യമായിരുന്നില്ല. ഇതേത്തുടർന്നാണ് ഈ വിഷയത്തിൽ സുപ്രീം കോടതി വാദം കേൾക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന കേരളത്തിന് അതീവ നിർണായകമായിരിക്കും കേസിലെ ഇടക്കാല വിധി.

അതേസമയം, സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശന്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. സ്പീക്കർ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ നൽകിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

WEB DESK
Next Story
Share it