അർജുന് വേണ്ടിയുള്ള തെരച്ചിൽ ; കേരളം ഡ്രഡ്ജിങ് മെഷീൻ തന്നില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ
കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പ്രതിസന്ധി.തിരച്ചിലിനായി കേരളം ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്ന് സതീഷ് സെയിൽ എംഎൽഎ പറഞ്ഞു. കേരളത്തിൽ നിന്ന് ഡ്രഡ്ജിങ് മെഷീൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
ടെക്‌നീഷ്യന് ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.പുഴയിൽ മണ്ണുമാറ്റി പരിശോധന നടത്തുമെന്നും ഡ്രഡ്ജിങ് മെഷീൻ ഗോവയിൽ നിന്ന് എത്തിക്കാൻ അവിടത്തെ സർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും കർവാർ എംഎൽഎ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം വാഹനത്തിന്റെ ഭാഗം കിട്ടിയ സ്ഥലത്തെ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. തെളിഞ്ഞ വെള്ളമായതിനാൽ പുഴയുടെ ഉൾഭാഗം കാണാം.ഇന്നത്തെ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മൂന്ന് പേരെയും കണ്ടെത്തുകയാണ് ലക്ഷ്യം. നാളെ തിരച്ചിൽ ഇല്ലെന്നും മറ്റന്നാൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാക്കി കണ്ടെത്തിയത് മുപ്പത് അടി താഴ്ചയിൽ നിന്നാണ്. ഈ സ്ഥലത്ത് വീണ്ടും തിരച്ചിൽ നടത്തി. അവിടെ നിന്ന് വേറൊന്നും കിട്ടിയില്ലെന്നും മണ്ണും ചെളിയും അടിഞ്ഞ്കൂടിയിട്ടുണ്ടെന്നും മാൽപെ പറഞ്ഞു.