Begin typing your search...

പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതി ; നിയമോപദേശം തേടി പൊലീസ് , കേസ് എടുത്തിട്ടില്ലെന്നും വിശദീകരണം

പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതി ; നിയമോപദേശം തേടി പൊലീസ് , കേസ് എടുത്തിട്ടില്ലെന്നും വിശദീകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം തേടി പൊലീസ്. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് വിഷയത്തിൽ രാജ്ഭവൻ നൽകുന്നു വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ​ഗവർറുടെ താക്കീതെന്നും വിശദീകരണത്തിൽ രാജ്ഭവൻ വ്യക്തമാക്കി.

ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജ്ഭവനിൽ പോലീസ് കയറുന്നത് വിലക്കി. തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ട ചാര്യ രാജഭവനിൽ കയറുന്നതിനും വിലക്ക് ഏർപ്പെടുത്തി. തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നാണ് ഗവർണറുടെ പ്രതികരണം. ഇന്ന് പ്രധാനമന്ത്രി ബംഗാളിൽ വരാനിരിക്കെയാണ് ഗവർണർക്കെതിരെ രാജഭവനിലെ താൽക്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണം പുറത്തുവരുന്നത്. ആരോപണം ഉന്നയിച്ചതിൽ നടപടി എടുക്കാൻ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.

WEB DESK
Next Story
Share it