Begin typing your search...

സ്വർണക്കടത്തുക്കേസ്; അന്വേഷണം അവസാനിപ്പിക്കില്ല, കേന്ദ്ര ധനമന്ത്രാലയം

സ്വർണക്കടത്തുക്കേസ്; അന്വേഷണം അവസാനിപ്പിക്കില്ല, കേന്ദ്ര ധനമന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ സംസ്ഥാന ഭരണസംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ലോകസ്ഭയിൽ രേഖാമൂലം മറുപടി നൽകിയത്.

ഉന്നതരുടെ പങ്കാളിത്തം കേസിൽ അന്വേഷിക്കാൻ സർക്കാർ നിർദേശിക്കുന്നുണ്ടോ?, അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടോ?, ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയത്തിൽ നിന്ന് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യർഥന ലഭിച്ചിട്ടുണ്ടോ?, കേസ് സുഗമമായി അന്വേഷിക്കുന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ, കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കാണ് ധനമന്ത്രാലയം മറുപടി നൽകിയത്. അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നിർദേശം വിദേശകാര്യമന്ത്രാലത്തിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

Ammu
Next Story
Share it