Begin typing your search...

ഹരിയാനയിലെ സംഘർഷം; 'സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണം', എല്ലാവരേയും സംരക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

ഹരിയാനയിലെ സംഘർഷം; സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണം, എല്ലാവരേയും സംരക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. എല്ലാവരെയും സംരക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ട നുഹിൽ വാർത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം

നുഹിൽ 700 പേരോളം വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷന് നേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ വെടിയുതിർത്തെന്നും വെടിവെപ്പിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു എന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷന്റെ ഗേറ്റിലേക്ക് ആൾക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആൾക്കൂട്ടം പിന്മാറിയില്ല എന്നും എഫ്ഐആറിൽ പറയുന്നു.

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ഹോം ഗാർഡുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. സംഘർഷവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളിൽ അക്രമകാരികൾ കടകൾക്ക് തീവച്ചു. ഇതോടെ പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും ഇന്ധനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കാനും പൊലീസിനു മുന്നറിയിപ്പ് നൽകി.

നുഹിലും സമീപപ്രദേശങ്ങളിലും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹള നിയന്ത്രിക്കാൻ കൂടുതൽ സേനയെ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗുരുഗ്രാം, പൽവാൾ, ഫരീദാബാദ് എന്നിവടങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു. നുഹ് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഇൻ്റർനെറ്റ്, എസ് എം എസ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഗുരുഗ്രാമിലെ മുസ്ലിം പള്ളി കത്തിച്ചതുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് പിടികൂടിയിരുന്നു. കലാപകാരികൾ പള്ളി കത്തിക്കുകയും ഇമാമിനെ ചുട്ടുകൊല്ലുകയും ചെയ്തിരുന്നു. സെക്ടർ 57ലെ അഞ്ജുമൻ ജുമാ മസ്ജിദാണ് 80 പേരോളം അടങ്ങുന്ന സംഘം തീവച്ചത്.

WEB DESK
Next Story
Share it