ഇന്ത്യയിലാദ്യമായി "വോട്ട്' പിടിക്കാൻ "കോണ്ടം' വിതരണം ചെയ്ത് ആന്ധ്രാ പാർട്ടികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർമാരെ സ്വാധീനിക്കാൻ ആന്ധ്രാപ്രദേശിലെ രാഷ്ട്രീയപ്പാർട്ടികൾ നടത്തിയ ചില "പൊടിക്കൈ'കൾ വിവാദമായി എന്നതു മാത്രമല്ല, പൊട്ടിച്ചിരിക്കാനുള്ള വക കൂടിയായി. ആന്ധ്രയിലെ രണ്ടു പ്രധാന പാർട്ടികളായ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) യുമാണു വോട്ടർമാരെ വശീകരിക്കാൻ "കോണ്ടം' മാർഗവുമായി എത്തിയത്. തങ്ങളുടെ പാർട്ടിയുടെ ചിഹ്നം പതിച്ച നിരോധുകളുടെ പാക്കറ്റുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്താണ് വ്യത്യസ്തമായ "വശീകരണംതന്ത്രം' പ്രയോഗിച്ചത്.
!
— Deccan 24x7 (@Deccan24x7) February 21, 2024
!! pic.twitter.com/hYTpfNKN2p
ആദ്യം ടിഡിപിയാണ് പാർട്ടി ചിഹ്നമുള്ള നിരോധ് പാക്കറ്റുകൾ വിതരണം ചെയ്തതെന്ന് വൈഎസ്ആർസിപി പ്രവർത്തകർ പറയുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ വിമർശനം ഉയർത്തിയതിനുശേഷമാണ് വൈഎസ്ആർസിപി പ്രവർത്തകർ തങ്ങളുടെ പാർട്ടി ചിഹ്നം പതിപ്പിച്ച ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റ് വിതരണം ചെയ്തത്.
21നുവൈകുന്നേരം നാലിനാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടി അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആദ്യം നിരോധ് വിതരണത്തിന്റെ വീഡിയോ പുറത്തുവിട്ടത്. അതേ ദിവസം വൈകുന്നേരം ആറിന് ടിഡിപിയും നിരോധ് വിതരണത്തിന്റെ വീഡിയോ പങ്കുവച്ചു. സോഷ്യൽ മീഡിയകളിൽ വൈറലായിമാറിയ വീഡിയോയ്ക്കു നിരവധി കമന്റുകളാണു ലഭിക്കുന്നത്. വിമർശനങ്ങൾക്കൊപ്പം രസകരമായ കമന്റുകളുമുണ്ട്. അടുത്തതായി പാർട്ടി ചിഹ്നത്തിൽ "വയാഗ്ര' ആയിരിക്കും വിതരണം ചെയ്യുക എന്നതാണ് രസകരമായ കമന്റുകളിലൊന്ന്.