കോയമ്പത്തൂർ സ്‌ഫോടനം; യുഎപിഎ ചുമത്തി, പ്രതികളിൽ ചിലർ കേരളത്തിലേക്കു വന്നെന്ന് പൊലീസ്
കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്‌ഫോടനക്കസിൽ യുഎപിഎ ചുമത്തിയെന്ന് പൊലീസ് കമ്മിഷണർ. അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുന്നു. പ്രതികളിൽ ചിലർ കേരളത്തിലേക്കു വന്നെന്നും പൊലീസ് അറിയിച്ചു.
സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ പത്തു പേർ കൈമാറി വന്നതാണ്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും കമ്മിഷണർ അറിയിച്ചു. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വിവിധ അന്വേഷണ ഏജൻസികൾ വിവരങ്ങൾ പരിശോധിച്ചു വരികായാണെന്നും പൊലീസ് വ്യക്തമാക്കി.
സ്‌ഫോടനത്തിൽ ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) മരിച്ചിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചെക്‌പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്‌ഫോടനമെന്നാണു പൊലീസ് പറയുന്നത്. ഒക്ടോബർ 23ന് പുലർച്ചെ നാലോടെയാണു സംഭവം.