Begin typing your search...

കേരള വികസന മാതൃക തകർക്കുന്നു; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം

കേരള വികസന മാതൃക തകർക്കുന്നു; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച വായ്പാനുമതി ഹർജിയിൽ വാദം തുടങ്ങി.ഓരോ സംസ്ഥാനങ്ങൾക്കും ഓരോ തരത്തിലുള്ള വികസന മാതൃകയുണ്ടെന്ന് അഭിപ്രായപ്പെട്ട കേരളം, കേരള വികസന മാതൃകയുടെ അടിസ്ഥാനം ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ വായ്പാനിഷേധത്തിലൂടെ കേരളത്തെക്കൂടി മറ്റ് സംസ്ഥാനങ്ങളുടെ ആരോഗ്യ - വിദ്യാഭ്യാസ നിലവാരത്തിലേക്ക് താഴ്ത്താനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും കേരളം ആരോപിച്ചു.

സംസ്ഥാനങ്ങളുടെ ചിലവ് കേന്ദ്രം നിയന്ത്രിക്കുന്നത് ഫെഡറൽ തത്വ ലംഘനമാണെന്ന വിമർശനത്തിന് പിന്നാലെയാണ്, കേരള വികസന മാതൃകയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന കേരളത്തിൻ്റെ ആരോപണം.

WEB DESK
Next Story
Share it