Begin typing your search...

ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്ന് സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്ന് സംഘർഷം; 4 പേർ കൊല്ലപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും കോടതിവിധിയെത്തുടര്‍ന്ന് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെണ് സംഘര്‍ഷമുണ്ടായത്.

സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടാൽ വെടിവെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച​തെ​ന്നാ​രോ​പി​ച്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മ​ദ്റ​സ കെ​ട്ടി​ടം ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്നാണ് ഹൽദ്വാനിയിൽ സംഘർഷമുണ്ടായത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​ർ​പ​റേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റ്റ ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ൽ ന​ട​ക്കു​ന്നു​ണ്ട്.

അതിനിടെ, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 'സാമൂഹ്യ വിരുദ്ധ ശക്തികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. ക്രമസമാധാന നില വഷളാകാന്‍ ഇടയാക്കിയത് അതാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it