Begin typing your search...

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി.ആർ. ജയസുകിൻ ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭ സെക്രട്ടേറിയറ്റ് നിയമലംഘനം നടത്തിയെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മേയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുക. ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ പരിപാടി ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പാർലമെന്റിന്റെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരം ഉദ്ഘാടനം ചെയ്യുന്നതു രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നാണ് ഇവർ പറയുന്നത്.

WEB DESK
Next Story
Share it