Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദയാബായിയുടെ സമരം 15 ദിവസം പിന്നിടുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംതേടിയാണ് സാമൂഹികപ്രവര്‍ത്തക ദയാബായി അനിശ്ചിതകാലസമരം തുടങ്ങിയത്. ഇന്നുച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. ചര്‍ച്ച നടത്താന്‍ മന്ത്രിമാരായ ആര്‍ ബിന്ദുവിനും വീണാജോര്‍ജിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദയാബായി പറഞ്ഞു.

...................

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഭഗവല്‍ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് ആലോചന. ഇന്നലെ പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും റോസിലിയെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചാകും ഭഗവല്‍ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്.

...............

വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സര്‍ക്കാരിനെതിരായ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. നാളത്തെ റോഡ് ഉപരോധ സമരത്തിന്റേയും, ബുധനാഴ്ച സെക്രട്ടേറിയറ്റ് പടക്കില്‍ നടത്തുന്ന സമരത്തിന്റേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടാണെന്നും സമരം ശക്തമാക്കാനും സര്‍ക്കുലര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. തുറമുഖ കവാടത്തിലെ സമരം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോള്‍ ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി പറയുന്നതിനാല്‍ അത് വരെ അറസ്റ്റിന് സാധ്യത കുറവാണ്. ഇന്നലെ പരാതിക്കാരിയായ യുവതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. അതിനിടെ അഞ്ചാം ദിവസവും എംഎല്‍എ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എല്‍ദോസിന്റെ നീക്കം.

...............

പ്രായപരിധി നിബന്ധന കര്‍ശനമാക്കാന്‍ സിപിഐ. ദേശീയ കൌണ്‍സിലിലേക്കുള്ള പ്രായപരിധിയില്‍ ആര്‍ക്കും ഇളവ് നല്‍കില്ല. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തില്‍ നിന്ന് കെ.ഇ.ഇസ്മയില്‍ ഉള്‍പ്പെടെ പുറത്തു പോകുമെന്ന് ഉറപ്പായി. കൌണ്‍സില്‍ അംഗങ്ങള്‍ കുറവുള്ള ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാക്കുമെന്നും വോട്ടെടുപ്പിലൂടെ ആയിരിക്കുമത് തീരുമാനിക്കുകയെന്നുമാണ് സൂചന.

സിപിഐയുടെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

...................

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

.............................

സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ പരാതിയില്‍ ഇന്ന് പാലക്കാട് സിപിഎമ്മില്‍ ചര്‍ച്ച നടക്കും. പി.കെ.ശശിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ട നിയമനങ്ങളും മറ്റു ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇന്നത്തെ ചര്‍ച്ച.

...................

സംസ്ഥാനത്ത് വ്യാഴ്ാഴ്ച ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടി മഴ പെയ്‌തേക്കും. 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികളാണ് മഴ സജീവമാകാന്‍ കാരണം.

..........................

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയുടെയും തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. ഖര്‍ഗെയുടെ ഇന്നത്തെ പ്രചാരണം കര്‍ണ്ണാടകത്തിലും, തരൂരിന്റേത് ലഖ്‌നൗവിലുമായിരിക്കും.

..............................

ആറു വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നതിന്റെ രേഖകള്‍ സമര്‍പ്പിച്ച് നയന്‍താര. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ ദമ്പതികള്‍ നിയമം ലംഘിച്ചോ എന്നറിയാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണ പാനലിനെ വച്ചത്.

.......................

തായ്വാന്റെ മേല്‍ ആധിപത്യം ചെലുത്താനുള്ള അവകാശം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രില്‍ ഷി ജിന്‍ പിങ്. പാര്‍ട്ടിയുടെ ക ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉത്ഘാടനപ്രസംഗത്തിലാണ് ഷി ജിന്‍ പിങ് ഇക്കാര്യം പറഞ്ഞത്. ഷി ജിന്‍ പിങ് മൂന്നാം തവണയും നേതൃപദവിയിലെത്തുമെന്നും മാവോ സെതൂങ്ങിന് ശേഷം രാജ്യം കാണുന്ന ശക്തനായ ഭരണാധികാരി എന്ന സ്ഥാനം ഉറപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു തവണ മാത്രമേ അധികാരത്തിലേറാവൂ എന്ന ചട്ടം 2018 -ല്‍ ഷി ജിന്‍ പിങിന് വേണ്ടി റദ്ദാക്കിയിരുന്നു.

.............

കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കി. വിവിധ പരിശോധനാ ക്യാമ്പയിനുകള്‍ക്ക് കൂടി സഹായകമാവുന്ന തരത്തിലായിരിക്കും നടപടികള്‍. യുവാക്കള്‍ സ്ഥിരമായി ഒത്തുചേരുന്ന പ്രദേശങ്ങളിലും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലും സ്ഥിരം സെക്യൂരിറ്റി ചെക്ക് പോയിന്റുകളും സ്ഥാപിക്കും.

....................

ഐഎസ്എല്ലില്‍ രണ്ടാംജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇ്ന്നിറങ്ങും. എടികെ മോഹന്‍ബഗാനാണ് എതിരാളികള്‍.

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ആദ്യമത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3--1ന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക.

Elizabeth
Next Story
Share it