Begin typing your search...

ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ

ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


  • ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
  • സംസ്ഥാന മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുണ്ടാവില്ലെന്ന് സൂചിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭ പൂർണമായും അഴിച്ചുപണിയില്ലെന്ന് ഗോവിന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനം ഒന്നാമത്തേതുമായി താരതമ്യം ചെയ്യുമ്പോൾ മോശമല്ല. മന്ത്രിമാർക്കെതിരെ സി.പി.എമ്മിൽ വിമർശനമുയർന്നത് സ്വാഭാവികമാണെന്നും വിമർശനങ്ങളില്ലെങ്കിൽ സി.പി.എമ്മില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തിയേക്കില്ല. ഔദ്യോഗിക തിരക്കുകളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ സന്ദർശക പട്ടികയിൽ ആലപ്പുഴ ഉൾപ്പെടുത്തിയിട്ടില്ല. അമിത്ഷായെ വള്ളംകളിക്ക് ക്ഷണിച്ച സംസ്ഥാന സർക്കാരിൻറെ നടപടി ചില മാധ്യമങ്ങൾ വിവാദമാക്കിയിരുന്നു.
  • ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈകോടതിയുടെ നിരീക്ഷണം. വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവ് സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. വിവാഹം ഒരു തിൻമയായാണ് അവർ കരുതുന്നത്. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
  • കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലർ, നീലേശ്വരം സ്വദേശി എന്നിവരാണ് പിടിയിലായത്. ഇതിൽ വിജേഷ് , മലർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നീലേശ്വരം സ്വദേശിയ്ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
  • റവന്യൂ മന്ത്രി കെ രാജന്റെ ഫോട്ടോ ഉപയോഗിച്ച് നിർമ്മിച്ച വാട്‌സ്ആപ് ഐഡിയിൽ നിന്ന് സാമ്പത്തിക സഹായം തേടിയുള്ള സന്ദേശങ്ങൾ വിവിധ വ്യക്തികൾക്ക് ലഭിച്ചു. ഇതു സംബന്ധിച്ച് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി
  • പ്രശസ്ത സാമൂഹ്യപ്രവർത്തക മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
  • കൊല്ലം പുനലൂർ കലയനാട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്‌കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ് ലാലു (56) എന്നിവരാണ് മരിച്ചത്.
  • ഒന്നുരണ്ട് ദിവസം മാംസാഹാരം കഴിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ജൈന മതക്കാരുടെ പര്യുഷാൻ ഉത്സവത്തോട് അനുബന്ധിച്ച് ആഗസ്ത് 24 മുതൽ 31 വരെയും സെപ്തംബർ നാലുമുതൽ ഒമ്പതുവരെയും നഗരത്തിലെ അറവുശാല പൂട്ടിയിടാനുള്ള അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.
  • ഫിഫ ഖത്തർ ലോകകപ്പിന് ഇനി 80 നാൾ. ഖത്തർ ഉൾപ്പടെയുള്ള ഗൾഫ് നാടുകളും ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകരും ആവേശത്തോടെയാണ് ലോകകപ്പിനെ കാത്തിരിക്കുന്നത്. ലോകകപ്പിൽ ഖത്തറിനൊപ്പം കൈകോർക്കാൻ മറ്റ് ഗൾഫ് രാജ്യങ്ങളും നിരവധി പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ലോകകപ്പ് ടിക്കറ്റിനൊപ്പം ഹയ്യ കാർഡും സ്വന്തമാക്കുന്നവർക്കായി 90 ദിവസത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ലോകകപ്പിനെത്തുന്ന ഫുട്ബോൾ ആരാധകർക്ക് മികച്ച താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കി ഖത്തറിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ മൾട്ടിപ്പ്ൾ എൻട്രി വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

Ammu
Next Story
Share it