Begin typing your search...

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. 2.5 ശതമാനമാണ് പലിശ. സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്.

........................................

ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്നും കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്സ് 461 പോയിൻറ് ഇടിഞ്ഞ് 61,337 ലും ദേശീയ സൂചിക നിഫ്റ്റി 145 പോയിൻറ് താഴ്ന്ന് 18,269 ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെയും ഓഹരി വിപണികൾ കനത്ത തകർച്ചയിലായിരുന്നു.

........................................

കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണവില 160 രൂപ കുറഞ്ഞ് പവന് 39,760 രൂപയായി. കഴിഞ്ഞ ദിവസം 400 രൂപ കയറിയ വില ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണി വിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില.

........................................

ഇന്ത്യ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു. ഡീസലിന്റെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്. പുതുക്കിയ നികുതി നിരക്കുകൾ 2022 ഡിസംബർ 16 മുതൽ നിലവിൽ വരും.

........................................

തൊഴിൽ അഭിമുഖങ്ങൾക്കും, പരസ്യങ്ങൾക്കും വ്യവസ്ഥകൾ ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. മിനിമം വേതനം, ആനുകൂല്യങ്ങൾ, ജോലി സമയം, അപേക്ഷകർക്കുള്ള ടെസ്റ്റ് ഫലങ്ങളുടെ അറിയിപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത്​.

........................................

രാജ്യാന്തര നിയമ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റൽ സാമ്പത്തിക കോടതി ആരംഭിച്ച് യുഎഇ. ലോകത്തിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ സാമ്പത്തിക കോടതിയാണിത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനായാണ് കോടതി ആരംഭിച്ചിരിക്കുന്നത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലാണ് കോടതിയുടെ ആസ്ഥാനം.

........................................

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിന് തുടക്കം കുറിച്ചു. ലിവ് ദി ഗ്ലിറ്റർ എന്നാണ് ക്യാമ്പയിന് പേര് നൽകിയിരിക്കുന്നത്. 100 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 25 കിലോ സ്വർണ്ണം വരെ നേടാനുള്ള സുവർണ്ണാവസരമാണ് ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെയാണ് ഈ അവസരം ഉണ്ടായിരിക്കുക. സംഘടനയുടെ കീഴിൽ വരുന്ന ജ്വല്ലറികളിൽ നിന്ന് അഞ്ഞൂറ് ദിർഹമോ അതിലധികമോ വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പൺ വഴി ഭാഗ്യശാലികൾക്ക് കാൽകിലോ സ്വർണ്ണം വരെ സമ്മാനമായി നേടാം.

........................................

മൊംബാസയിൽ നിന്ന് ദുബായിലേക്ക് പുതിയ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് കെനിയ എയർവേസ് അറിയിച്ചു. ആഴ്ചയിൽ നാല് തവണ ബോയിംഗ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

........................................

ഒമാനിൽ വിവിധ സർക്കാർ സേവനങ്ങളുടെ നിരക്ക് കുറച്ച് ധനകാര്യ മന്ത്രാലയം. 903 സേവനങ്ങളുടെ നിരക്കാണ് പരിഷ്‌കരിച്ചത്. സർക്കാർ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കരാറുകൾ, പേറ്റന്റ് അപേക്ഷകൾ, അനന്തരാവകാശ അപേക്ഷകൾ എന്നിവക്കുള്ള ഫീസ് കുറച്ചിട്ടുണ്ട്.

........................................

Amal
Next Story
Share it