Begin typing your search...

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

................................

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു. ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് കണക്ക്. വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

................................

തിരുവനന്തപുരത്ത് അമ്മയെയും മകളെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേരള തമിഴ്നാട് അതിർത്തിയിലെ ആളില്ലാതുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്.

................................

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.

................................

കേരള ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടില്‍ തിരിമറി നടത്തിയ കേസിലെ അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യ്ക്ക് നോട്ടീസ് അയച്ചത്.

................................

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി. കൊളീജിയം എന്നത് ഈ രാജ്യത്തിന്‍റെ നിയമാണ്, അത് അംഗീകരിച്ചേ മതിയാകു എന്നാണ് കോടതി വ്യക്തമാക്കിയത്.

................................

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നി വിജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ആം ആദ്മി വിജയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സഹായിച്ചതിന് അരവിന്ദ് കെജരിവാൾ നന്ദി പറയുകയും ചെയ്തു.

................................

ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നുവെന്നും, വികസന രാഷ്ട്രീയത്തെ ജനങ്ങള്‍ അനുഗ്രഹിച്ചെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു.

................................

രാജ്യത്ത് ഐക്യം സ്ഥാപിക്കുകയും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുകയുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്.

................................

ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

................................

യുഎഇയുടെ വിദേശ വ്യാപാരം വർഷാവസാനത്തോടെ 2.2 ട്രില്യൻ ദിർഹമായി ഉയരും. മുൻവർഷം ഇത് 1.9 ബില്യൻ ദിർഹം ആയിരുന്നു. വ്യാപാര വർധന 19%. ലോക വ്യാപാര സംഘടനയുടെ കണക്കുകൂട്ടൽ അനുസരിച്ച് 3.5% ആണ് വളർച്ചാനിരക്ക്.

................................

ലഹരി മാഫിയയ്‌ക്കെതിരെ അബുദാബി പൊലീസ് രംഗത്ത്. കഴിഞ്ഞ ദിവസം 107 കിലോ ലഹരിയാണു പൊലീസ് പിടികൂടിയത്. 7 പേരെ അറസ്റ്റ് ചെയ്തു. ഈ വർഷം ഇതുവരെ 2.6 ടൺ ലഹരിമരുന്നും 15 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തതായി ലഹരിമരുന്ന് നിർമാർജന വിഭാഗം ഡയറക്ടർ പറഞ്ഞു.

................................

Amal
Next Story
Share it