വാർത്തകൾ ഒറ്റനോട്ടത്തിൽ
പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി ളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.
......................................
പാലക്കാട് കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ, കരടിയോട് വട്ടത്തൊടി അഫ്സൽ എന്നിവരെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
......................................
കെ.എസ്.ആർ.ടി.സി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് സർവകാല നേട്ടം. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേരാണ് ശബരിമലയിൽ എത്തിയത്.
......................................
തൃശൂർ ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
......................................
പൊലീസ് സംരക്ഷണയിൽ വീട്ടിൽ എത്തിച്ച പ്രതി രക്ഷപ്പെട്ടു. ഇടുക്കി കലുങ്ക് സിറ്റി സ്വദേശി ജോമോനാണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. കണ്ണൂർ സെൻ്റർ ജയിലിലെ തടവുകാരനാണ് ജോമോൻ. മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്രകാരം ജോമോനേ പൊലീസ് സംരക്ഷണയിൽ ഇടുക്കിയിൽ എത്തിച്ചതാണ്.
......................................
വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മുക്കോല ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുല്ലൂരിൽ വെച്ചാണ് പൊലീസ് തടഞ്ഞത്.
......................................
ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും മെഡിക്കൽ, നിയമ, സാങ്കേതിക വിദ്യാഭ്യാസം നൽകുന്നത് സംസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷ് സംസാരിക്കാത്ത വിദ്യാർഥികളുടെ കഴിവ് രാജ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
......................................
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടര്‍ പ്രകാരം അടുത്തമാസം ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 14 ദിവസം അവധിയായിരിക്കും. ഇതില്‍ വിവിധ ഉത്സവങ്ങളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഉള്‍പ്പെടുന്നു. അതേസമയം, ഉത്സവങ്ങളില്‍ കൂടുതലും പ്രാദേശികമായതിനാല്‍, അവധി ദിനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും.
......................................
ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇടപെടരുതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. യുഎസ് പ്രതിരോധ മന്ത്രാലയം പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
......................................
സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന നാളെ പ്രാബല്യത്തില്‍ വരും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതല്‍ വില. തൈരിനും നാളെ മുതല്‍ വില കൂടും.
......................................
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാളെ ഡിജിറ്റൽ രൂപ പുറത്തിറക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകളുമായി ആർബിഐ ധാരണയിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഈ ബാങ്കുകൾ വഴി ആയിരിക്കും ഡിജിറ്റൽ രൂപ ലഭിക്കുക. ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പാണ് ഡിജിറ്റൽ രൂപ.
......................................