'യഥാർത്ഥ പാർട്ടി ഞങ്ങൾ, പുതിയ പാർട്ടിയില്ല'; കേരള ജെഡിഎസ്
ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാർട്ടി അല്ലെന്ന് ജെഡിഎസ് കേരള ഘടകം. പുതിയ പാർട്ടി ഇല്ല. മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചർച്ച തുടരുകയാണ്. സംസ്ഥാന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ചിഹ്നം അയോഗ്യത പ്രശ്‌നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി,സികെ നാണു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ നിലപാടുമായി മുന്നോട്ട് പോകും. പാർട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. അതിനെ സമ്പൂർണ്ണമായി തള്ളി കളയുകയാണ്. ദേവ ഗൗഡ, കുമാരസ്വാമി എന്നിവരുടെ നിലപാടുകൾ ഏകപക്ഷീയമാണ്. ദേശീയ പ്ലീനം അംഗീകരിച്ച നിലപാടിന് വിരുദ്ധമായി തീരുമാനം എടുത്താൽ അധ്യക്ഷ സ്ഥാനം ഇല്ലാതാകുമെന്നും ജെഡിഎസ് നേതാക്കൾ പറഞ്ഞു.
ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഇടത് മുന്നണിയിൽ തന്നെയാണെന്ന് നേരത്തെ കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. നിലവിൽ സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം.