Begin typing your search...

വിസ നൽകാമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ; പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ

വിസ നൽകാമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ; പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കർ അറസ്റ്റിൽ. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗൺ നോർത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്. 2019 മുതൽ കാനഡയിലേക്ക് പായ്ക്കിങ് വിസ നൽകാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ അസർബൈജാനിൽ ജോലി നൽകാമെന്നു പറഞ്ഞ് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 200ലധികം ഉദ്യോഗാർത്ഥികളിൽ നിന്നും പണവും പാസ്‌പോർട്ടും കൈക്കലാക്കുകയും ചെയ്തു. കാസർഗോഡ് ആദൂർ പോലീസ് സ്റ്റേഷൻ, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലായി ഇവർക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.

പോർച്ചുഗൽ, ക്രൊയേഷ്യ, എസ്റ്റോണിയ മാൾട്ട, എന്നീ രാജ്യങ്ങളിലേക്കും വിസ നൽകാമെന്നും പറഞ്ഞ് പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രധാനമായും എറണാകുളം ഇടപ്പള്ളിയിലുള്ള ഒരു ഏജൻസിയിൽ നിന്നും മാത്രമായി അസർബൈജാൻ മാൾട്ട രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് 100 ഓളം കാൻഡിഡേറ്റ്‌സിൽ നിന്നുമായി ഒന്നരക്കോടി രൂപയോളം പണം തട്ടിയെടുത്തു. മുംബൈ ആസ്ഥാനമാക്കിയുള്ള ഏഷ്യ ഓറിയ കമ്പനിയുടെ മാനേജിങ് പാർട്ണർ എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് തട്ടിപ്പുകൾ തുടരുന്നത്

കാസർഗോഡ് ആധൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിസ തട്ടിപ്പ് കേസിൽ സത്യജ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.








WEB DESK
Next Story
Share it